ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്‍ഗകമനീയനിജാങ്ഗസങ്ഗ
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.
നീലാളികേശപരിഭുഷിതബര്‍ഹിബര്‍ഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.
ആനന്ദരൂപ, ജനകാനകപൂര്‍വവദുന്ദു-
ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ,
മാനാപമാനസമമാന സരാജഹംസ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.
മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്‍മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.
കംസാസുരദ്വിരദകേസരിവീര, ഘോര
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.
സംസാരസങ്കടവിശങ്കടകങ്കടായ
സര്‍വാര്‍ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്‍തു
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തിന്ദിവം ഭഗവതേ നതിരസ്മദീയാ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.
Labels:
ഗുരുദേവ കൃതികള്‍
ശ്രീവാസുദേവാഷ്ടകം
Subscribe to:
Post Comments (Atom)
SNDP Yogam
Sree Narayana Dharma Paripalana Yogam is organisation formed to propagate and promote the moral teaching and Dharma of Shree Narayana Guru. Dr. P. Palpu, a devotee of Sree Narayana, was one of the founder. According to the biography of Narayana Guru written by Moorkoth Kumaran, the organization was registered on 15 May, 1903 under Travancore Regulation 1 of 1063 (Indian Company Act IV 1882). Sree Narayana Guru was the Patron and life time President of the Yogam. Mahakavi Sri. Kumaranasan was the first General Secretary.
Blog Archive
-
▼
2010
(11)
-
▼
March
(10)
- Temples consecrated by Sree Narayana Gurudevan
- SREE NARAYANA GURUDEVAN- HIS TEN COMMANDMENTS
- Sree Narayana Guru Milestones
- ¬Sree Narayana Guru Devan (ശ്രീ നാരായണ ഗുരു ദേവന്...
- Read Sree Narayana Gurudev Full Poems
- ജീവകാരുണ്യപഞ്ചകം
- ശ്രീവാസുദേവാഷ്ടകം
- വിനായകാഷ്ടകം
- ധര്‍മ്മ ഏവ പരം ദൈവം
- വിഷ്ണ്വഷ്ടകം – ശ്രീ നാരായണഗുരു
-
▼
March
(10)
External Links
Followers
Powered by Blogger.
Search
Popular Posts
Labels
- ¬Sree Narayana Guru Devan (ശ്രീ നാരായണ ഗുരു ദേവന്) (1855–1928) (1)
- About Sree Narayana Dharma Paripalana Yogam (1)
- About Sree Narayana Guru (1)
- Chempazhanthy (1)
- Gurudeva Krithikal (1)
- Kudroli Sri Gokarnanatha Kshetra (1)
- SNDP Institutions (1)
- Sree Narayana Guru (6)
- Sree Narayana Guru - Jeevakarunya Panchakam (1)
- Sree Narayana Guru - Maha Samadhi (1)
- Sree Narayana Guru Biography PDF (1)
- Sree Narayana Guru Mandir (1)
- Sree Narayana Guru Milestones (1)
- SREE NARAYANA GURUDEVAN- HIS TEN COMMANDMENTS (1)
- Teachings of Guru (1)
- Temples consecrated by Sree Narayana Gurudevan (1)
- Writings of Sree Narayana Guru (1)
- ഗുരുദേവ കൃതികള്‍ (5)
No comments:
Post a Comment